ലയൺസ് ക്ലബ് സഹായ പദ്ധതി

കാളികാവ്: പ്രളയബാധിത പ്രദേശങ്ങളില്‍ കൈത്താങ്ങുമായി കാളികാവ് ലയണ്‍സ് ക്ലബ്. പഞ്ചായത്തിലെ അടക്കാകുണ്ട് തെന്നാടാന്‍ കോളനി, പട്ടാണിതരിശ്, ചെങ്ങണാംകുന്ന്, താണിപ്പാടം തുടങ്ങിയ കോളനികളില്‍ ലയണ്‍സ് ക്ലബ് വിവിധ ഉപകരണങ്ങള്‍ നല്‍കി. ജില്ല പഞ്ചായത്ത് അംഗം ആലിപ്പെറ്റ ജമീല ഉദ്ഘാടനം ചെയ്തു. റീജനല്‍ ചെയര്‍പേഴ്‌സൻ പുരുഷോത്തമന്‍ പക്കാട്ട് അധ്യക്ഷത വഹിച്ചു. ബി.കെ. അറമുഖന്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോഒാഡിനേറ്റര്‍ അബ്ദുല്ലക്കുട്ടി, സോണ്‍ ചെയര്‍പേഴ്‌സൻ ടി.കെ. സജ്ജാദ്, ടോം ഐസക്ക്, വി.ടി. റാഫി എന്നിവര്‍ സംസാരിച്ചു. Photo കാളികാവ് ലയൺസ് സഹായ പദ്ധതി ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ആലിപ്പെറ്റ ജമീല നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.