എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം ക്വിസ് മത്സര വിജയികൾ മലപ്പുറം: ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ല സര്‍ഗലയ സമിതി നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിൽ ഒ.കെ. അദ്‌നാന്‍, വി. സുഫൈല്‍ (കിഴിശ്ശേരി മേഖല ടീം) എന്നിവർ ഒന്നാം സ്ഥാനം നേടി. വി.കെ. സഫ്വാന്‍, മുഹമ്മദ് ആസിഫ് സജ്ജാദ്, അബ്ദുല്‍ അഹ്‌സിന്‍ (മോങ്ങം മേഖല ടീം) എന്നിവർ രണ്ടാം സ്ഥാനവും അജീബ് റഫന്‍, അഷ്ഫാഖ് ഖാന്‍, അബ്ദുൽ റഊഫ് (എടക്കര മേഖല ടീം) മൂന്നാം സ്ഥാനവും നേടി. ജില്ലതല മത്സരം എസ്.വൈ.എസ് ജില്ല സെക്രട്ടറി ഷാഹുല്‍ ഹമീദ് മേല്‍മുറി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ല ജോയൻറ് സെക്രട്ടറി സ്വദഖത്തുല്ലാഹ് ചെറുമുറ്റം അധ്യക്ഷത വഹിച്ചു. ശംസാദ് സലീം നിസാമി, സുലൈമാന്‍ ഉഗ്രപുരം, ശാക്കിര്‍ തോണിക്കല്ലുപാറ, സൈനുദ്ദീന്‍ ഒളവട്ടൂര്‍, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, ഉസ്മാന്‍ ഫൈസി, ടി.പി. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.