'അറബിക് റാങ്ക് ലിസ്റ്റുകളോട് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണം' മലപ്പുറം: ജില്ലയിലെ അറബിക് റാങ്ക് ലിസ്റ്റുകളോട് കാണിക്കുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈസ്കൂൾ അഭിമുഖം പൂർത്തിയാക്കി രണ്ടു മാസം കഴിഞ്ഞിട്ടും പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. യു.പിയിലെ ഷോർട്ട് ലിസ്റ്റ് വന്ന് ഒരു മാസമായിട്ടും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടപടി ആരംഭിച്ചിട്ടില്ല. എൽ.പി റാങ്ക് ലിസ്റ്റിൽ നൂറോളം പോസ്റ്റുകൾ എൻ.സി.എയുടെ പേരിൽ മാറ്റിവെച്ച് ഒഴിവുകൾ നികത്തപ്പെടാതെ നിലനിൽക്കുകയാണ്. മറ്റു ജില്ലകളിൽ റാങ്ക് ലിസ്റ്റും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും നടന്നിട്ടും അറബി ഭാഷ പഠിതാക്കൾ കൂടുതലുള്ള ജില്ലയിൽ ഇത്തരം നടപടി സ്വീകരിക്കാത്തത് അവഗണനയാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. പ്രസിഡൻറ് പി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.സി. അബ്ദുല്ലത്തീഫ്, എം.പി. ഫസൽ, സി.എച്ച്. ഫാറൂഖ്, സി.പി. മുഹമ്മദ്കുട്ടി, കെ. ഹാരിസ്, ടി.പി.എ. റഹീം, ഹുസൈൻ പാറൽ, കെ. അഷ്റഫ്, അബ്ദുൽ റഷീദ് ഉഗ്രപുരം, പി. ഇസ്ഹാഖ്, സി. സജീബ്, കെ. നജ്മുദ്ദീൻ, സി. സലീം, അബ്ദുൽ ഹലീം, കെ. ജാഫർ, കെ.എം. ഷാഫി, സി.എം. മിസ്അബ്, എം.പി. അബ്ദുൽ അലി, സി. മുഹമ്മദ്, ശറഫുദ്ദീൻ ഹസ്സൻ, കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.