ബസിലിടിച്ച്​ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട കാർ തകർത്തു

തേഞ്ഞിപ്പലം: ദേശീയപാതയിലെ പാണമ്പ്രയിൽ മീൻലോറിയുടെ പരാക്രമം അപകട പരമ്പര തീർത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം. പൊന്നാനിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കോഴിക്കോടുനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന സോജൻ ബസിനെ ഇടിച്ചത്. സംഭവത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തൊട്ടടുത്ത റസ്റ്റാറൻറി​െൻറ പാർക്കിങ്ങിൽ നിർത്തിയ കാർ ഇടിച്ചുതെറിപ്പിച്ചാണ് നിന്നത്. കാറിലുണ്ടായിരുന്ന എൻ.സി.പി ജില്ല ജനറൽ സെക്രട്ടറി അബുലൈസ് തേഞ്ഞിപ്പലത്തി​െൻറ കുടുംബം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു കാറിലുള്ളവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.