എലിപ്പനിയെന്ന് സംശയം തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ പനിബാധിതർ കൂടുന്നു. മൂന്ന് ദിവസങ്ങളിലായി ചികിത്സക്കെത്തിയവർ നിരവധിയാണ്. പ്രാഥമിക പരിശോധനയിൽ എലിപ്പനിയെന്ന് സംശയമുണ്ട്. ശക്തമായ പനിയും തലവേദയുമായാണ് രോഗികൾ എത്തുന്നത്. ഇവരുടെ വിവരങ്ങൾ മെഡിക്കൽ കോളജിലേക്ക് വിട്ടതിന് ശേഷമായിരിക്കും പൂർണമായി സ്ഥിരീകരിക്കുക. പ്രളയത്തെ തുടർന്ന് വീട്ടിൽ വെള്ളം കയറിയ തിരൂരങ്ങാടി നഗരസഭയിലെ കണ്ണാട്ടിത്തടം, വടക്കെ മമ്പുറം, മൈലിക്കൽ, മാനീപാടം എന്നിവിടങ്ങളിൽ ക്യാമ്പിൽനിന്ന് താമസം മാറ്റിയവരാണ് പനി ബാധിച്ച് കൂടുതൽ എത്തിയിട്ടുള്ളത്. കൂടുതൽ ആളുകളെത്തിയതോടെ ആശുപത്രിയിൽ പുരുഷൻമാർ കിടക്കകള്‍ ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ട്. വാർഡിൽ 22 കിടക്കകളാണ് ഉള്ളത്. പലരും താഴെ പായ വിരിച്ചും മറ്റുമായാണ് കിടക്കുന്നത്. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിലോ അവരുടെ നിർദേശങ്ങൾ പാലിച്ചോ വീട് ശുചീകരിക്കണമെന്ന് നേരേത്ത അറിയിച്ചിരുന്നു. ക്യാമ്പിൽനിന്ന് പോയി വീട്ടുകാർതന്നെ വീട് വൃത്തിയാക്കിയതാണ് പനി പിടിപെടാൻ കാരണമായതെന്ന് പറയുന്നു. 10 പേരാണ് വ്യാഴാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. നന്നമ്പ്ര -രണ്ട്, കണ്ണമംഗലം -മൂന്ന്, വേങ്ങര -ഒന്ന്, മൂന്നിയൂർ -ഒന്ന് എന്നിങ്ങനെയാണ് ചികിത്സ തേടി എത്തിയത്. എലിപ്പനി ബാധിച്ച് വ്യാഴാഴ്ച ചെട്ടിപ്പടിയിൽ യുവാവ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.