കരിമ്പ ക്യാമ്പിലെ​ ആദിവാസികൾ മരുതംകാട്ടെ അഭയകേന്ദ്രത്തിൽ

കല്ലടിക്കോട്: പ്രളയക്കെടുതിക്കിരയായ വാക്കോട് ആദിവാസി കോളനിവാസികൾ ഇനി മരുതംകാട് ജി.എൽ.പി സ്കൂളിലെ അഭയ കേന്ദ്രത്തിലേക്ക് മാറി. പനയമ്പാടം ജി.എൽ.പി സ്കൂൾ പരിസരത്തുനിന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഏർപ്പെടുത്തിയ വാഹനങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ 21 വീട്ടുകാരെയും മരുതംകാേട്ടക്ക് എത്തിച്ചു. ഭക്ഷണ സാധനങ്ങളുടെ കിറ്റും നൽകി. പത്ത് കുടുംബങ്ങൾക്ക് താമസിക്കാൻ ക്ലാസ് മുറികൾ സജ്ജീകരിച്ചു. പട്ടികജാതി ക്ഷേമ വകുപ്പ് ധനസഹായത്തോടെ ഇവർക്ക് ഭവനങ്ങൾ ഒരുക്കാൻ സമ്മർദം ചെലുത്തുമെന്ന് അനുഗമിച്ച കെ.വി. വിജയദാസ് എം.എൽ.എ. പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ, വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സന്മാരായ ജയലക്ഷ്മി, പ്രിയ, ചെയർമാൻ ജിമ്മി മാത്യു, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പടം) അടിക്കുറിപ്പ്: മരുതംകാട് സ്കൂൾ കെട്ടിടം ശുചീകരിക്കുന്നു /pw -File Kalladikode Adi vasi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.