അഗളി: യൂനിസെഫ്, ആദിവാസി കൂട്ടായ്മയായ തമ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് െഡപ്യൂട്ടി ഡി.എം.ഒ ഡോ. പ്രഭുദാസ് ഉദ്ഘാടനം ചെയ്തു. വിവിധ ഉൗരുകളിൽനിന്ന് 50ഒാളം പേർ പങ്കെടുത്തു. തമ്പ് പ്രസിഡൻറ്് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എ. രാമു, ലക്ഷമി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി തെരുവുനാടകം അവതരിപ്പിച്ചു. ക്ലാസ് രണ്ടാംദിവസവും തുടരും. കുറുംബ മേഖലക്ക് കൈത്താങ്ങായി വനംവകുപ്പ് അഗളി: കനത്ത മഴയിൽ ഒറ്റപ്പെട്ട അട്ടപ്പാടിയിലെ കുറുംബ മേഖലക്ക് കൈത്താങ്ങായി വനംവകുപ്പിെൻറ സഹായമെത്തി. ഭവാനിപ്പുഴയും വരഗാറും കരകവിഞ്ഞു ഒഴുകിയത് കാരണം കുറുംബർ പുറംലോകവുമായി ബന്ധം ആഴ്ചകളോളം നഷ്ടമായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ബസ് ബുക്കിങ് ഏജൻസിയായ റെഡ് ബസ് കെയേഴ്സുമായി ചേർന്ന് മണ്ണാർക്കാട് വനംഡിവിഷനിൽ ഊരുകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി. രണ്ടുലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. മേലെ ഭൂതയാർ, പഴയൂർ, കൽപ്പെട്ടി ഊരുകളിലെ 90 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വി.പി. ജയപ്രകാശ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ െസെതലവി, റേഞ്ച് ഓഫിസർ പി.കെ മുജീബ്റഹ്മാൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീനിവാസൻ, ഡെവലപ്മെൻറ് ഏജൻസി കോഒാഡിനേറ്റർ മോഹനകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.