വണ്ടൂർ: വാണിയമ്പലത്ത് വീണ്ടും മാംസാവശിഷ്ടങ്ങൾ തള്ളി. ഗവ. ഹൈസ്കൂളിെൻറയും റെയിൽവേ സ്റ്റേഷെൻറയും ഇടയിലും മരുതുങ്ങൽ പൂങ്ങോട് റോഡിലുമാണ് നൂറുകണക്കിന് ചാക്കുകളിലായി കോഴിയവശിഷ്ടങ്ങൾ തള്ളിയത്. ചാക്കുകണക്കിന് കോഴിമാലിന്യമാണ് വഴിയോരത്ത് തള്ളിയത്. സ്‌കൂളിന് സമീപം മുമ്പും മാലിന്യം തള്ളിയിട്ടുണ്ട്. കോഴിക്കടകളിൽനിന്ന് പണം വാങ്ങി മാലിന്യം സ്വീകരിക്കുന്ന സംഘങ്ങളാണ് രാത്രിയുടെ മറവിൽ ജനവാസമേഖലയിൽ മാലിന്യം തള്ളി കടന്നുകളയുന്നത്. അതേസമയം, സംഭവത്തിൽ നടപടി സ്വീകരിക്കാൻ പൊലീസിനോടും ഗ്രാമപഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടുെണ്ടന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.