റിലീഫ് വിതരണം

കാളികാവ്: പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രളയബാധിതരായ പഞ്ചായത്തിലെ മുന്നൂറോളം കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു. വി.പി. ഷിയാസ് ഉദ്ഘാടനം ചെയ്തു. പി.കെ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കാളികാവ്: വണ്ടൂർ മണ്ഡലം ഖത്തർ കെ.എം.സി.സി പ്രളയബാധിതരായ കുടുംബങ്ങൾക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് പി.കെ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കാളികാവ്: അടക്കാകുണ്ട് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റി പ്രളയബാധിതർക്ക് ഓണം-ബലിപെരുന്നാൾ ചെയ്തു. ഷാഫി പൊറ്റയിൽ, പി. ഷമീർ, മുഷ്താഖ്, നൗഫൽ, അബൂബക്കർ എന്നിവർ നേതൃത്വം നൽകി. കാളികാവ്: വെന്തോടൻപടി ശിഹാബ് തങ്ങൾ റിലീഫ് സെൽ കിറ്റ് വിതരണം വി.പി.എ. നാസർ ഉദ്ഘാടനം ചെയ്തു. കാളികാവ്: ചാഴിയോട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ഓണം റിലീഫ് കിറ്റും പ്രളയബാധിതർക്ക് ധനസഹായവുമെത്തിച്ചു. മഹല്ല് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ബാഖവി, വി.പി. മുഹമ്മദ് മൗലവി എന്നിവർ നേതൃത്വം നൽകി. കാളികാവ്: കാളികാവ് ബ്ലോക്ക് പഞ്ചായത്തി​െൻറയും ഗ്രാമപഞ്ചായത്തി​െൻറയും സംയുക്താഭിമുഖ്യത്തിൽ പ്രളയബാധിതർക്ക് ഓണം-പെരുന്നാൾ കിറ്റുകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.