വണ്ടൂർ: വാണിയമ്പലം അങ്കപോയിൽ ക്ലബ് ഒന്നാം വാർഷിക ഭാഗമായി പാണ്ടിക്കാട് സെൽവ ഹോം കെയർ അഗതിമന്ദിരം സന്ദർശിച്ചു. അന്തേവാസികൾക്ക് ഭക്ഷണവും ഗാനമേളയും ഒരുക്കി. ആഘോഷ പരിപാടികൾ ഹോം കെയർ മാനേജർ ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ടി. യാസിർ വാണിയമ്പലം അധ്യക്ഷത വഹിച്ചു. മൈലാഞ്ചി റിയാലിറ്റി ഷോ ഫൈനലിസ്റ്റ് മോനിഷാക്ക് ഉപഹാരം നൽകി. തുടർന്ന് മോനിഷയും ആദിൽ തേനാരിയും നടത്തിയ പാട്ടരങ്ങ് സെൽവ കെയർ അന്തേവാസികൾക്കും ആവേശമായി. ചടങ്ങിൽ ക്ലബ് സെക്രട്ടറി പി. ഇർഫാൻ, ടി. ശിഹാബ്, ശറഫുദ്ദീൻ തേനേരി, കെ. ഫർസാൻ ഉമർ എന്നിവർ സംസാരിച്ചു. ഭക്ഷണ വിതരണമടക്കമുള്ള പരിപാടികൾക്ക് സി.പി. സാജിദ്, ഉവൈസ് മുണ്ടമ്പ്ര, ഇ. നൗഷാദ്, നിയാസ് മുണ്ടമ്പ്ര, എം. ഇജാസ്, എം. സഹാബാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.