ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് പള്ളിയിലേക്ക്

വേങ്ങര: പറപ്പൂർ, വേങ്ങര, എ.ആർ നഗർ ഗ്രാമപഞ്ചായത്തുകളിലെ പ്രളയബാധിതർ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് പെരുന്നാൾ നമസ്കാരത്തിന് പള്ളിയിലെത്തിയത്. പലരും തലേന്ന് ക്യാമ്പുകൾ വിട്ട് വീട്ടിലെത്തിയെങ്കിലും പ്രളയജലമിറങ്ങിയ വീടുകൾ താമസിക്കാവുന്ന പരുവത്തിൽ ആയിരുന്നില്ല. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് വീടുകൾ വൃത്തിയാക്കിയെങ്കിലും സർവവും നഷ്ടപ്പെട്ട വീടുകളിൽ അടുക്കള പുകക്കാനുള്ള സാമഗ്രികൾ പോലുമുണ്ടായിരുന്നില്ല. ഒരു കട്ടൻ ചായ ഒരുക്കാൻ പോലും ശുദ്ധജലം ലഭ്യമായിരുന്നില്ല. മലിനജലം കൂടിക്കലർന്ന കിണറുകളിലെ വെള്ളം മുഴുവൻ പമ്പ് ചെയ്തു വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പി​െൻറ കർശന നിർദേശവും നിലവിലുണ്ട്. പനി പകരുമോ എന്ന ഭീതിയാൽ പരമാവധി ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് പഞ്ചായത്ത് അധികൃതരും നിഷ്കർഷിച്ചിട്ടുണ്ട്. പെരുന്നാൾ ദിനത്തിൽ പള്ളികളിൽ പ്രളയബാധിതർക്കായി പ്രത്യേക പ്രാർഥനയും ദുരിതാശ്വാസ ഫണ്ട് ശേഖരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.