വേങ്ങര: പ്രളയക്കെടുതികളാൽ നിറം മങ്ങിയെങ്കിലും ബുധനാഴ്ചയിലെ തെളിഞ്ഞ പ്രഭാതത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തോടെ ബലിപെരുന്നാളിന് ഈ വർഷവും പുതുമോടി. പുലർച്ചവരെ പെയ്ത മഴ സൂര്യോദയത്തോടെ മാറി നിൽക്കുകയായിരുന്നു. പകൽ തെളിഞ്ഞതോടെ ചിലയിടങ്ങളിൽ ഈദ്ഗാഹുകളും നടന്നു. കണ്ണമംഗലത്ത് തോട്ടശ്ശേരിയറയിലും എരണിപ്പടി നാലുകണ്ടത്തിലും ഈദ് ഗാഹുകൾ നടന്നു. അമ്പതുവർഷത്തോളമായി നാലുകണ്ടം മൈതാനിയിൽ നടന്നുവരുന്ന ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. പടം തോട്ടശ്ശേരിയറയിൽ നടന്ന ഈദ്ഗാഹിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.