ഏലംകുളം മനയിൽ ചോറൂണും പേരിടലും പെരിന്തൽമണ്ണ: ഇ.എം.എസിെൻറ ജന്മഗൃഹമായ ഏലംകുളം മന കുഞ്ഞിെൻറ ചോറൂണിനും പേരിടലിനും സാക്ഷ്യം വഹിച്ചു. പാലക്കാട് ജില്ലയിലെ കൊല്ലേങ്കാട് പല്ലശന സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ പാലക്കാട് ജില്ല കമ്മിറ്റി ഒാഫിസ് സെക്രട്ടറിയുമായ ശബരീശൻ-നിവിത ദമ്പതികളുടെ മകൾ ശാനിയക്കാണ് ചോറൂണ് നടത്തിയത്. ആദ്യമായാണ് കുടുംബത്തിന് പുറത്തുള്ളവരുടെ ചോറൂണിനും പേരിടലിനും മന സാക്ഷ്യം വഹിച്ചത്. ചടങ്ങുകൾക്ക് ഇ.എം.എസിെൻറ ജ്യേഷ്ഠപുത്രന്മാരായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും നാരായണൻ നമ്പൂതിരിപ്പാടും നേതൃത്വം നൽകി. ശബരീശൻ-നിവിത ദമ്പതികളുടെ കുടുംബാംഗങ്ങളും സി.പി.എമ്മിെൻറ ഏലംകുളത്തെ പ്രവർത്തകരും ചടങ്ങിന് സാക്ഷിയായി. പടം... pmna g1 ശബരീശൻ-നിവിത ദമ്പതികളും ബന്ധുക്കളും കുഞ്ഞിന് ചോറ് കൊടുക്കാൻ ഏലംകുളം മനയിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.