pww1

ക്ഷേത്രോത്സവം ആലോചന യോഗത്തില്‍ തർക്കം; രണ്ടുപേര്‍ക്ക് പരിക്ക് ചെര്‍പ്പുളശ്ശേരി: പൊന്മുഖം ശിവക്ഷേത്രത്തിലെ ആഘോഷം ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടിവ് ഒാഫിസർ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തർക്കം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തിലെ വാവുബലി-സപ്താഹം ആഘോഷത്തെപ്പറ്റി ആലോചിക്കാൻ ചേർന്ന യോഗത്തിലാണ് ബഹളം. ഉദയനാഥ് (48), പാപ്പിയില്‍ വേണുഗോപാല്‍ (45) എന്നിവരെ പരിക്കുകളോടെ ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗം തുടങ്ങിയ ഉടനെ ഉദയനാഥ്, വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകണമെന്ന് സംഘ്പരിവാർ വിഭാഗം ആവശ്യപ്പെട്ടു. ഇവര്‍ ഇതിന് കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ബഹളവും സംഘർഷവും ഉടലെടുത്തത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ക്ഷേത്രം. ചെര്‍പ്പുളശ്ശേരി പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.