വൈക്കം സുല്‍ത്താ‍െൻറ പതിപ്പുകള്‍ തയാറാക്കി എ.യു.പി സ്കൂള്‍

ബേപ്പൂർ സുല്‍ത്താ‍​െൻറ പതിപ്പുകള്‍ തയാറാക്കി എ.യു.പി സ്കൂള്‍ പൂക്കോട്ടുംപാടം: കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീർ സ്മരണ പുതുക്കി പൂക്കോട്ടുംപാടം എ.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരുമാസം നീണ്ട പരിപാടിയിൽ ചിത്രപ്രദർശനം, പ്രഭാഷണം എന്നിവ നടത്തി. ക്ലാസ് അടിസ്ഥാനത്തില്‍ ബഷീറിനെക്കുറിച്ച് പതിപ്പുകൾ ഇറക്കി. മൂത്തേടം ഫാത്തിമ കോളജിലെ മലയാളം വിഭാഗം അധ്യാപകൻ കെ.വി. രാജൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ലൈബ്രറിയിലേക്ക് കെ.വി. രാജൻ നൽകിയ പുസ്തകങ്ങൾ ചടങ്ങിൽ പ്രധനാധ്യാപകന്‍ വി. യൂസുഫ് സിദ്ദീഖ് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് നസീർ ബാബു പന്തപ്പുലാൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ ടി. സുരേഷ്, എം.ടി.എ പ്രസിഡൻറ് പി. മഞ്ജു, കെ.വി. ശ്യാമള, സ്റ്റാഫ് സെക്രട്ടറി യു. ശിഹാബുദ്ദീൻ, ടി.എം. ശ്രീജ, എം.ആർ. സുരേന്ദ്രൻ, കെ. ഫസൽ ഹഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ ppm4പൂക്കോട്ടുംപാടം എ.യു.പി സ്കൂളില്‍ പുറത്തിറക്കിയ ബഷീര്‍ പതിപ്പുകള്‍ കുട്ടികള്‍ ഉയര്‍ത്തി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.