പെരിങ്ങോട്-പുലാപ്പറ്റ റോഡ് തകർന്ന് യാത്രാദുരിതം

പുലാപ്പറ്റ: പെരിങ്ങോട്-പുലാപ്പറ്റ റോഡിലെ തോട്ടുപ്പാലം കയറ്റം ഭാഗം തകർന്ന് യാത്രാദുരിതം. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് താഴ്ന്ന് കുഴിയാവുകയുമായിരുന്നു. തകർന്ന് ഒരു മാസമായിട്ടും നന്നാക്കാൻ നടപടിയായിട്ടില്ല. ധാരാളം വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. പരിസരത്തെ സ്കൂൾ ബസ് ഈ കുഴിയിൽപെട്ട് മണിക്കൂറുകളോളം കുടുങ്ങിയത് ഈയിടെയാണ്. പാലക്കാട്ട്നിന്ന് പൊതുമരാമത്ത് വകുപ്പ് എ.ഇ ഷമീം സ്ഥലത്തെത്തി റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.