ഒറ്റപ്പാലം: വർധിപ്പിച്ച കരിങ്കൽ വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ല ടിപ്പർ ആൻഡ് ഹൈഡ്രോളിക്‌സ് വർക്കേഴ്സ് യൂനിയൻ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. ആഗസ്റ്റ് ഒന്ന് മുതൽ ഒരു യൂനിറ്റ് ബോൾഡറിന് 600 രൂപയാണ് കരിങ്കൽ ക്വാറി അസോസിയേഷൻ ഒറ്റയടിക്ക് വർധിപ്പിച്ചതെന്ന് സമരക്കാർ പറഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ ഉദ്‌ഘാടനം ചെയ്തു. പ്രകാശ് മാതശ്ശേരി അധ്യക്ഷത വഹിച്ചു. മനോജ് നെല്ലിക്കുറുശ്ശി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.