പാചകവാതക സിലിണ്ടറിന് അമിതനിരക്ക് ഈടാക്കുന്നെന്ന് പരാതി

ഷൊർണൂർ: മേഖലയിൽ പാചകവാതക സിലിണ്ടറിന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. ഏജൻസികൾ വാഹനങ്ങളിൽ വീടുകളിലെത്തിച്ച് നൽകുന്ന പാചക വാതക സിലിണ്ടറിനാണ് അമിത ചാർജ് ഈടാക്കുന്നത്. ഉപഭോക്താക്കളുടെ കൈവശമുള്ള ബുക്കുകളിൽ വില രേഖപ്പെടുത്താതെയും ബിൽ നൽകാതെയുമാണ് അധികപണം വസൂലാക്കുന്നത്. ശനിയാഴ്ച പനയൂർ ഗോതമ്പ് റോഡ് ഭാഗത്ത് ഇതുസംബന്ധിച്ച് തർക്കമുണ്ടാവുകയും പരാതിയാവുകയും ചെയ്തു. അധിക വില ഈടാക്കിയതായി സംശയം തോന്നിയ വീട്ടുകാർ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി മാനേജരുമായി ബന്ധപ്പെട്ടപ്പോഴാണ് യഥാർഥ വില അറിഞ്ഞത്. ചില ജീവനക്കാർ ചായക്കാശിനും മറ്റുമായി അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി പറഞ്ഞ് പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പരാതിയുമായി മുന്നോട്ടു പോവുകയാണെന്ന് അറിയിച്ചു. ഇതോടെ അധിക തുക ഈടാക്കിയ ജീവനക്കാരൻ സ്ഥലത്തെത്തി ക്ഷമാപണം നടത്തുകയും അധികം വാങ്ങിയ തുക തിരിച്ചുനൽകുകയും ചെയ്തതോടെയാണ് പ്രശ്നം അവസാനിച്ചത്. 800 രൂപ സിലിണ്ടറിനും സർവിസ് ചാർജായി 30 രൂപയും ഇതിനും 30 രൂപ അധികവും ഈടാക്കുകയായിരുന്നെന്ന് പരാതിക്കാർ പറഞ്ഞു. മാസങ്ങളായി ഇത് തുടർന്ന് വന്നതോടെയാണ് പൊതുജന താൽപര്യാർഥം പ്രതിഷേധിച്ചതെന്ന് നേതൃത്വം നൽകിയ ചങ്ങലംചിറ സ്വദേശികളായ മോഹൻദാസ്, മഹേഷ്, ജയകുമാർ, പ്രേമലത, ശ്രീജിത് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.