പച്ചക്കറിയിലും വിജയം കൊയ്യാൻ ചേലോട്​ യു.പി സ്കൂൾ;​ അടുക്കള​േത്താട്ടം റെഡി

പൂക്കോട്ടുംപാടം: പുതുതലമുറ കാര്‍ഷികമേഖലയോട് കാണിക്കുന്ന താൽപര്യം അധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം പ്രോത്സാഹിപ്പിച്ചാല്‍ വരുംതലമുറ മണ്ണും കൃഷിഭൂമിയും ഏറ്റെടുത്ത് സ്വര്‍ഗതുല്യമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ചേലോട് ശാസ്ത്രിയാര്‍ യു.പി സ്കൂളില്‍ പി.ടി.എയുടെ സഹായത്തോടെ നിർമിച്ച അടുക്കളത്തോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിതകേരളം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീലി​െൻറ പഞ്ചായത്ത്‌തല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത അധ്യക്ഷത വഹിച്ചു. സ്കൂളില്‍ ആരംഭിച്ച സി.വി. രാമന്‍ സയന്‍സ് പാര്‍ക്കി​െൻറയും സ്ട്രക്ച്ചറല്‍ ഗ്ലോബി​െൻറയും ഉദ്ഘാടനം പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍, ജില്ല പഞ്ചായത്ത് അംഗം ഷേര്‍ളി വര്‍ഗീസ്, അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് നോട്ടത്ത്‌ മുഹമ്മദ്‌, പഞ്ചായത്ത് അംഗങ്ങളായ കളരിക്കല്‍ സുരേഷ് കുമാര്‍, ഗംഗാദേവി ശ്രീരാഗം, അനിത രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വിനോദിനി, ഡി.ഇ.ഒ ഇന്‍ ചാർജ് പി. ഉണ്ണികൃഷ്ണന്‍, എ.ഇ.ഒ മോഹന്‍ദാസ്‌, ബി.പി.ഒ കെ.ജി. മോഹനന്‍, അമരമ്പലം കൃഷി ഓഫിസര്‍ ലിജു എബ്രഹാം, കെ. മനോജ്‌, ദേവധാര്‍ സ്കൂള്‍ മാനേജര്‍ കെ. കേശവദാസ്, സ്കൂള്‍ പ്രധാനാധ്യാപിക നാന്‍സി ജോസഫ്, പി.ടി.എ പ്രസിഡൻറ് അബ്ദുല്‍ മജീദ്‌, എം.ടി.എ പ്രസിഡൻറ് ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.