സിഡ്കോ എം.ഡിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരി

പാലക്കാട്: എം.ഡി കെ.ബി. ജയകുമാറിനെതിരെ പീഡന പരാതിയുമായി സിഡ്കോയിലെ ജീവനക്കാരി. ഇംഗിതങ്ങൾക്ക് വഴങ്ങാത്തതി‍​െൻറ പേരിൽതന്നെ നിരന്തരം സ്ഥലംമാറ്റി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയാണെന്നും ജീവനക്കാരി നൽകിയ പരാതിയിൽ പറയുന്നു. നേരിൽ കാണുമ്പോൾ അശ്ലീല ചുവയോടെ സംസാരിക്കുന്നു. എം.ഡി അദ്ദേഹത്തി‍​െൻറ ആശ്രിതനായ എ.ജി.എമ്മിനെ ഉപയോഗിച്ച് ത‍​െൻറ ലക്ഷ്യം നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും പരാതിയിലുണ്ട്. പാലക്കാട്ടേയോ തൃശൂരിലെയോ ഹോട്ടലിലേക്ക് പോയി എം.ഡിയെ കണ്ട് പ്രശ്നങ്ങൾ തീർക്കാൻ ഇയാൾ ഫോണിലൂടെ ആവശ്യപ്പെെട്ടന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിലാണെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പാലക്കാട് ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത് പറഞ്ഞു. വ്യവസായ മന്ത്രി, ഡി.ജി.പി, സംസ്ഥാന വനിത കമീഷൻ, സിഡ്കോ ഇേൻറണൽ കംപ്ലയിൻറ്സ് കമ്മിറ്റി ചെയർപേഴ്സൻ എന്നിവർക്കും ജീവനക്കാരി പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.