ഫ്ലൂട്ട് ​െലക്ചറര്‍ ഡെമോണ്‍സ്‌ട്രേഷന്‍

ഫ്ലൂട്ട് െലക്ചറര്‍ ഡെമോണ്‍സ്‌ട്രേഷന്‍ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാർഥി ക്ഷേമ വിഭാഗവും സ്പിക് മാകേയും ചേർന്ന് ആഗസ്റ്റ് ആറിന് ഹിന്ദുസ്ഥാനി ഫ്ലൂട്ട് െലക്ചറര്‍ ഡെമോണ്‍സ്‌ട്രേഷൻ സംഘടിപ്പിക്കും. വൈകുന്നേരം ആറിന് സെമിനാര്‍ ഹാളിൽ പണ്ഡിറ്റ് റോണു മജുംദാറും സംഘവുമാണ് അവതരണം. സര്‍വകലാശാലയില്‍ നവീകരണ പദ്ധതികൾ പുരോഗതിയിൽ തേഞ്ഞിപ്പലം: സുവർണ ജൂബിലി ആഘോഷിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാനും ബ്രാഞ്ചുകള്‍ ആകര്‍ഷകമാക്കാനുമുള്ള നടപടികൾ പുരോഗതിയിൽ. കാറ്റ് സുലഭമായി ലഭിക്കുന്ന ഭാഗത്തിന് 'ബ്രീസ്' എന്ന് പേരിട്ടു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജോയൻറ് രജിസ്ട്രാര്‍ മോഹനകൃഷ്ണന്‍, ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷമീര്‍, അസി. രജിസ്ട്രാര്‍ എം. ബാലകൃഷ്ണന്‍, ടി. മുഹമ്മദ് ഷമീര്‍, ടി. ആലിക്കോയ എന്നിവര്‍ നവീകരണത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.