സ്വത്ത്​ തർക്കം: സഹോദരനെ കുത്തിയയാൾ പിടിയിൽ

Mc +pw തച്ചനാട്ടുകര: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കുത്തി ഒളിവിൽപോയ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എടത്തനാട്ടുകര കൊടിയൻകുന്ന് അബ്ദുൽ മനാഫാണ് സഹോദരൻ അബ്ദുൽ ഗഫൂറിനെ വയറിൽ കത്തികൊണ്ട് കുത്തിയത്. അബ്ദുൽ ഗഫൂറിന് കരളിന് പരിക്കേറ്റ് ചികിത്സയിലാണ്. തടയാൻ ചെന്ന മറ്റൊരു സഹോദരൻ മുജീബ് റഹ്മാനും കത്തികൊണ്ട് കാലിന് പരിക്ക് പറ്റി. കരുവാരകുണ്ട് മലക്ക് സമീപത്തുനിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. എസ്.െഎ ജയപ്രസാദി​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സി.പി.ഒമാരായ കാദർ പാഷ, സജിത്ത്, അൻവർ, ഫസലു റഹീം, ദാമോദരൻ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.