പത്തിരിപ്പാല: തെരുവ് നായ് കൂട്ടം ആക്രമിച്ച് സാരമായ പരിക്കേറ്റ വിദ്യാർഥിക്ക് പഞ്ചായത്ത് 47,400 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ഉത്തരവിട്ടു. പാലക്കാട് ജില്ലയിലെ ലെക്കിടിപേരൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. തെരുവ് നായ് കടിച്ചതിന് 41,200 രൂപയും ഒരുവർഷത്തെ ഒമ്പത് ശതമാനം പലിശയുമടക്കം 47,400 രൂപ പഞ്ചായത്തിെൻറ തനത് ഫണ്ടിൽ നിന്ന് നൽകണമെന്നാണ് വിധി. 2017ൽ ജൂൺ ഒന്നിനാണ് എട്ടാംതരം വിദ്യാർഥിയായിരുന്ന മംഗലം സ്വദേശി അക്ഷരയെ ലെക്കിടി കുഞ്ചൻ സ്മാരകത്തിന് സമീപം തെരുവ് നായ്കൂട്ടം ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. വിദഗ്ധ ചികിത്സ ലഭ്യമാക്കിയ ശേഷമാണ് വിദ്യാർഥി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് വിദ്യാർഥിയുടെ കുടുംബം ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഏത് പഞ്ചായത്തിെൻറ പരിധിയിൽ നിന്നാണോ തെരുവ് നായുടെ കടിയേറ്റത് ആ പഞ്ചായത്തിൽനിന്ന് 35,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന സുപ്രീം കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.