അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് നിയമസഹായവുമായി അസ്മി; സ്​പെഷൽ ശിൽപശാല ഇന്ന്​

തേഞ്ഞിപ്പലം: അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് നിയമസഹായം നൽകുന്നതി​െൻറ ഭാഗമായി അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതി​െൻറ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകളുടെ സ്പഷൽ ശിൽപശാല നടക്കും. അംഗീകാരമില്ലാത്ത സ്കൂളുകളുടെ അപേക്ഷ പൂരിപ്പിക്കുന്നതുൾപ്പെടെയുള്ള മാർഗനിർദേശം നൽകുന്ന ഹെൽപ് െഡസ്കും പ്രവർത്തിക്കും. പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറം കോട്ടക്കുന്നിൽ ചേർന്ന അസ്മി സെക്രേട്ടറിയറ്റ് യോഗം സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. സലാം ഫൈസി ഒളവട്ടൂർ, പി.വി. മുഹമ്മദ് മൗലവി, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, നവാസ് ഓമശ്ശേരി, ഒ.കെ.എം. കുട്ടി ഉമരി, റഷീദ് കമ്പളക്കാട്, അഡ്വ. പി. ആരിഫ്, ശിയാദ് ഹുദവി, മജീദ് പറവണ്ണ, അനീസ് ജിഫ്രി തങ്ങൾ, ഖമറുദ്ദീൻ പരപ്പിൽ, ഷാഫി ആട്ടീരി എന്നിവർ സംസാരിച്ചു. പി.കെ. മുഹമ്മദ് സ്വാഗതവും റഹീം ചുഴലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.