പാലക്കാട്: നഗരസഭയുടെ നിരുത്തരവാദ സമീപനം മൂലമാണ് കെട്ടിടം തകർന്നുവീണതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. രണ്ടുമാസം മുമ്പ് സുൽത്താൻ പേട്ടയിൽ ഇരുനില കെട്ടിടം തകർന്നുവീണിട്ടും അപകടകരമായ കെട്ടിടങ്ങളെ സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ല. കടമുറി ലൈസൻസ് പുതുക്കി നൽകുമ്പോൾ കടയുടെ ഭൗതിക സാഹചര്യം പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ സാമ്പത്തിക താൽപര്യത്തിനും ഭരണസമിതിയുടെ സമ്മർദത്തിനും കീഴ്പ്പെടുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് കെട്ടിടത്തിെൻറ തകർച്ചയെന്നും ഇവർ ആരോപിച്ചു. പരിശോധന നടത്താൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഔദ്യോഗിക കൃത്യനിർവഹണ വീഴ്ചക്കെതിരെ കേസെടുക്കാനും അപകടത്തിൽപെട്ടവർക്കുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കാനും തയാറാകണം. അപകടാവസ്ഥയിലായ നിരവധി കെട്ടിടങ്ങൾ നിലവിൽ നഗരപരിധിയിലുണ്ടെന്നും നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മീനാക്ഷിപുരം ഹൈസ്‌കൂൾ അധ്യാപികയെ സ്ഥലം മാറ്റാൻ തമിഴ് സംഘടന ചിറ്റൂർ: മീനാക്ഷിപുരം ഗവ. ഹൈസ്‌കൂൾ അധ്യാപികയെ സ്ഥലം മാറ്റാൻ തമിഴ് സംഘടന രംഗത്ത്. പി.എസ്.സി വഴി നിയമനം ലഭിച്ച അധ‍്യാപികക്ക് ക്ലാസെടുക്കാൻ അറിയില്ലെന്ന് ആരോപിച്ചാണ് തമിഴ് അധ്യാപക സംഘടന രംഗത്തെത്തിയത്. വിദ്യാർഥികളെ രംഗത്തിറക്കി എം.എസ്സി, ബി.എഡ് യോഗ്യതയുള്ള അധ്യാപികയെ മാറ്റാനാണ് നീക്കം നടക്കുന്നത്. ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപിക അജീനയെയാണ് പുറത്താക്കാൻ നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് ഡി.ഡി.ഇ, ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച കലക്ടർ സ്കൂളിലെത്തി പരിശോധന നടത്തിയെങ്കിലും അധ്യാപികയുടെ അധ്യായനത്തിൽ അപാകതകളില്ലെന്ന് പറഞ്ഞതായി ഒരു വിഭാഗം അധ്യാപകർ പറഞ്ഞു. അധ്യാപകർ തമ്മിൽ ഏകോപനമില്ലാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞതായി എച്ച്.എം ഇൻ ചാർജ് ശാരിക ദേവി അറിയിച്ചു. അധ്യാപിക ക്ലാസ് എടുക്കുന്നതും തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നതും വിശകലനം നടത്തി ആരോപണത്തിൽ കഴമ്പില്ലെന്ന് കലക്ടർ കണ്ടെത്തി. യു.പി വിഭാഗത്തിൽനിന്ന് ഹൈസ്കൂൾ തലത്തിൽ എത്തുമ്പോൾ വിദ്യാർഥികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ മാത്രമാണ് നിലവിലുള്ളത്. അത് പരിഹരിക്കാൻ അധ്യാപികയോട് കലക്ടർ നിർദേശം നൽകി. 2018 ജൂൺ 26ന് അജീന സ്കൂളിൽ ചാർജെടുക്കാൻ വന്ന അന്നു മുതൽതന്നെ ഇവരെ പുറത്താക്കാനുള്ള ശ്രമം തുടങ്ങിയതായി സഹ അധ്യാപകർ പറഞ്ഞു. ആദ്യ ദിവസംതന്നെ ഒപ്പിടുന്നതിനു മുമ്പ് ക്ലാസെടുത്ത് ബോധ്യപ്പെട്ടതിനു ശേഷം രജിസ്റ്റർ ചെയ്താൽ മതിയെന്ന് അറിയിച്ച് രക്ഷിതാക്കളും അധ്യാപകരും രംഗത്തെത്തിയിരുന്നു. മലയാളം മീഡിയത്തിൽ പഠിച്ച അധ്യാപിക തമിഴ് മീഡിയം സ്കൂളിൽ ക്ലാസെടുക്കേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളും. അധ്യാപിക പഠിപ്പിക്കുന്നത് മനസ്സിലാവുന്നില്ലെന്ന് അറിയിച്ച് കുറച്ചുദിവസം മുമ്പ് വിദ്യാർഥികൾ മീനാക്ഷിപുരത്ത് റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. 2016ൽ പി.എസ്.സി പരീക്ഷ വിജയിച്ച് പിന്നീട് നടന്ന തമിഴ് എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും ഒന്നാമതായി വിജയിച്ചുവന്ന അധ്യാപികയെ പുറത്താക്കണമെന്നാണ് ചിലരുടെ ആവശ്യം. ഇതിനായി മുന്നിൽ നിർത്തിയത് വിദ്യാർഥികളെയും. കോൺഗ്രസ് കമ്മിറ്റികൾ വിഭജിച്ച് 14 ആക്കി പാലക്കാട്: ജില്ലയിലെ എട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ വിഭജിച്ച് 14 പുതിയ കമ്മിറ്റികൾ രൂപവത്കരിച്ചതായി ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു. പാലക്കാട് നിയോജക മണ്ഡലത്തിലെ കണ്ണാടി, മാത്തൂർ, പിരായിരി, നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളും ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ നല്ലേപ്പിള്ളിയുമാണ് വിഭജിച്ചത്. പുതിയ മണ്ഡലങ്ങളും പ്രസിഡൻറുമാരും: കല്‍പ്പാത്തി-സി.വി. സതീഷ്, നൂറണി-എം.എച്ച്. നാസര്‍, മേലാമുറി-ഭവദാസ് പട്ടിക്കര, പുത്തൂര്‍-എ. രാമചന്ദ്രന്‍, കല്‍മണ്ഡപം-എം. മനോജ്, കൊപ്പം-ബി. പ്രസാദ്, പിരായിരി-എം. കൃഷ്ണന്‍, കല്ലേക്കാട്-എ. രാധാകൃഷ്ണന്‍, കണ്ണാടി-എന്‍. വിനേഷ്, കിണാശ്ശേരി-മോഹനന്‍ കാഴ്ചപറമ്പില്‍, മാത്തൂര്‍-പി.ആര്‍. പ്രദീപ്, തച്ചങ്ങാട്-എ.ആര്‍. പ്രേമദാസ്, നല്ലേപ്പിള്ളി-ടി. കാസിം, തെക്കേദേശം-എ. സദാനന്ദന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.