പാലക്കാട്: ദേശീയ ദുരന്തനിവാരണ സേന മഴക്കെടുതി നേരിട്ട മംഗലംഡാം കടപ്പാറ പ്രദേശത്ത് സന്ദര്‍ശനം നടത്തി. ജില്ലയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശം കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ കടപ്പാറ മേഖലയെന്ന് ദേശീയ ദുരന്തനിവാരണ സംഘം വിലയിരുത്തി. എന്‍.ഡി.ആര്‍.എഫ് ചെന്നൈ അറക്കോണത്തില്‍നിന്നുള്ള 12 അംഗ സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. ടീം കമാൻഡര്‍ ബി.എസ്. സിങ്ങിെൻറ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ക്ക് നിർദേശം നല്‍കി. ടീം ഇന്‍സ്ട്രക്ടര്‍ അനീഷ് ജോസഫ് പ്രദേശവാസികള്‍ക്ക് ബോധവത്കരണ ക്ലാസും നടത്തി. മലയോര മേഖലയില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ മലമുകളില്‍ താമസിക്കുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പ്രദേശവാസികളെ ബോധവത്കരിച്ചു. ബലമുള്ള മരക്കമ്പും കമ്പിളി പുതപ്പും ഉപയോഗിച്ച് തയാറാക്കിയ സ്ട്രക്ചറില്‍ എങ്ങനെ ആളുകളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാം എന്നതിെൻറ മോക്ഡ്രില്‍ പരിശീലനവും നടത്തി. റവന്യൂ വകുപ്പിലെ സന്ദീപ്, രഘുനാഥ്, ആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍.പി. സുരേഷ്, െഡപ്യൂട്ടി തഹസില്‍ദാര്‍മാരായ പി. ജയചന്ദ്രന്‍, പി.എന്‍. ശശികുമാര്‍, മംഗലംഡാം വില്ലേജ് ഓഫിസര്‍ എ.എം. പരമേശ്വരന്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ശിവകുമാര്‍, സിദ്ദീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുമാവലി മോഹന്‍ദാസ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത് അംഗം ബെന്നി ജോസഫ്, സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 'നഗരത്തിലെ കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കണം' പാലക്കാട്: നഗരത്തിലെ കെട്ടിട നിർമാണങ്ങളെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം അടിയന്തരമായി നടത്തണമെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍. കെട്ടിടങ്ങള്‍ പരിശോധിക്കാത്ത നഗരസഭയും ഉദ്യോഗസ്ഥരുമാണ് ഇതിനുത്തരവാദികള്‍. കാലപ്പഴക്കം ചെന്നതും അനധികൃതമായതുമായ കെട്ടിടങ്ങളുടെ കേന്ദ്രമാണ് പാലക്കാട് നഗരം. നഗരസഭയുടെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനകം നഗരത്തില്‍ രണ്ട് കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണു. ആളപായം സംഭവിക്കാതിരുന്നത് അദ്ഭുതമാണ്. നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടംതന്നെ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയാണ്. അനധികൃതവും കാലപഴക്കം ചെന്നതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.