കൈമാറിയത് പത്തുലക്ഷം രൂപ നിലമ്പൂർ: രോഗംമൂലം ദുരിതത്തിലായ സഹപാഠിക്ക് സ്നേഹത്തണലുമായി പൂർവവിദ‍്യാർഥി കൂട്ടായ്മ. ചുങ്കത്തറ പുലിമുണ്ട വി.പി. സാജിദയെ (38) സാമ്പത്തികമായി സഹായിക്കാനാണ് പരസ്പര സഹായ ഗ്രൂപ് കൈക്കോർത്ത് രംഗത്തെത്തിയത്. മൈലാടി യതീംഖാനയിലെ 1969 മുതൽ 2012 വരെയുള്ള പൂർവ വിദ‍്യാർഥികളുടെ വാട്സ്ആപ് കൂട്ടായ്മയാണിത്. രണ്ട് കിഡ്നിയും തകരാറിലായി ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് സാജിദ. ഉമ്മയും മൂന്ന് സഹോദരികളും ഏഴ് വയസ്സുകാരി മകളും ഉൾപ്പെട്ടതാണ് സാജിതയുടെ കുടുംബം. സാജിദയുടെ ഏകസഹോദരനെ റെയിൽവേ സ്റ്റേഷനിൽവെച്ച് ചെറുപ്പത്തിലെ നഷ്ടമായി. ഉമ്മയുടെ കൈപിടിച്ച് നടക്കുന്നതിനിടയിൽ തിരക്കിനിടയിൽ കാണാതാവുകയായിരുന്നു. ഈ സംഭവത്തോടെ മാതാവ് മനോരോഗത്തിന് അടിമപ്പെട്ട് കിടപ്പിലായി. പിതാവും മകെൻറ തിരോധാനത്തിൽ മനംനൊന്ത് മരണപ്പെട്ടു. മൂന്നുവർഷം മുമ്പാണ് സാജിദക്ക് രോഗം പിടിപെട്ടത്. 22 ലക്ഷം രൂപയാണ് ചികിത്സക്കായി ചെലവ് വരുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാൽ സാജിദയുടെ ജീവൻ രക്ഷിക്കാനാവും. സാജിദയുടെ ദുരിത കഥയറിഞ്ഞാണ് സഹപാഠികൾ രംഗത്തുവന്നത്. ജൂണിലാണ് സഹായധനം സ്വരൂപിച്ച് തുടങ്ങിയത്. പത്തുലക്ഷം രൂപയാണ് ഇവർ സ്വരൂപിച്ചത്. ഇനിയും സഹായധനം ലഭിക്കേണ്ടതുണ്ട്. ചുങ്കത്തറ എസ്.ബി.ഐ ബാങ്കിൽ 37702272351 എന്ന നമ്പറിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFS CODE SBINOO71126. ഫോൺ: 9447326406. സഹപാഠികൾ സ്വരൂപിച്ച തുക യതീംഖാന ചെയർമാൻകൂടിയായ പി.വി. അബ്ദുൽവഹാബ് എം.പി വഴി ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി. വാട്സ്ആപ് കൂട്ടായ്മ പ്രവർത്തകരായ ഷിഹാബ് ചുങ്കത്തറ, ജംഷാദ് വണ്ടൂർ, ഹർഷിദ് മമ്പാട്, ഷരീഫ് മാമാങ്കര, മുഹമ്മദാലി വാണിയമ്പലം, സഹായ കമ്മിറ്റി അംഗങ്ങളായ ഹക്കീം ചകേരത്ത്, മൂസ ചുങ്കത്തറ, അബ്ദുല്ല, ഷൗക്കത്ത് എന്നിവർ പങ്കെടുത്തു. പടം: 2- പരസ്പര സഹായ ഗ്രൂപ് സ്വരൂപിച്ച പത്തുലക്ഷം രൂപയുടെ ചെക്ക് പി.വി. അബ്ദുൽ വഹാബ് സഹായ കമ്മിറ്റിക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.