വീട്​ പൊളിച്ചിട്ട കുടുംബങ്ങൾ ചോദിക്കുന്നു, ഫണ്ടെവിടെ...

മഞ്ചേരി: കേന്ദ്ര സർക്കാറി‍​െൻറ സഹായത്തോടെ പൂർത്തിയാക്കുന്ന പി.എം.എ.വൈ ഭവനപദ്ധതിക്ക് അധിക വിഹിതം നഗരസഭകൾ കണ്ടെത്തണമെന്ന നിർദേശത്തിൽ സ്തബ്ധരായി മഞ്ചേരി നഗരസഭ. 1360 കുടുംബങ്ങളാണ് ഇവിടെ ഉള്ള സമ്പാദ്യവും നഗരസഭ വഴി ലഭിക്കുന്ന സർക്കാർ വിഹിതവും ചേർത്ത് വീടൊരുക്കുന്നത്. മൂന്നു ലക്ഷം രൂപയാണ് പി.എം.എ.വൈ ഭവനപദ്ധതിക്ക് നേരത്തെ കണക്കാക്കിയ വിഹിതം. ഇത് ലൈഫ് പദ്ധതിയുടേതിന് തുല്യമാക്കി നാലു ലക്ഷമാക്കി. മാത്രവുമല്ല, കേന്ദ്ര സർക്കാർ വീടൊന്നിന് നൽകുക 1.5 ലക്ഷം രൂപയാണ്. മഞ്ചേരിയിൽ ഒന്നര വർഷം മുമ്പാണ് ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമത്തി‍​െൻറ ഭാഗമായി പി.എം.എ.വൈ ഭവനപദ്ധതി ഒന്നാംഘട്ടത്തിൽ 530 വീടുകൾക്ക് അനുമതിയായത്. ആരോഗ്യ വിഭാഗത്തിലെ ഏതാനും പേരാണ് പദ്ധതിക്കായി പരിശ്രമിക്കുന്നത്. ആദ്യഘട്ടത്തിന് അനുമതിയാവുമ്പോൾ കേന്ദ്ര സർക്കാർ 1.5 ലക്ഷം, സംസ്ഥാന സർക്കാർ, നഗരസഭ, ഗുണഭോക്താവ് എന്നിവർ 50,000 രൂപ വീതം എന്നിങ്ങനെ മൂന്നു ലക്ഷം യൂനിറ്റ് കോസ്റ്റ് കണക്കാക്കി നിർമിച്ചാൽ മതിയായിരുന്നു. പുതിയ തീരുമാനമനുസരിച്ച് യൂനിറ്റ് കോസ്റ്റ് നാലു ലക്ഷമാക്കുകയും ചെയ്തു. ഗുണഭോക്തൃ വിഹിതം വാങ്ങാനും പാടില്ല. ഫലത്തിൽ േകന്ദ്ര സർക്കാർ നൽകുന്ന ഒന്നര ലക്ഷത്തിന് പുറമെ സംസ്ഥാന സർക്കാറി‍​െൻറ 50,000 രൂപ കൂടി ലഭിക്കുമായിരുന്നു. ഇപ്പോൾ കിട്ടിയ നിർദേശം കേന്ദ്ര സർക്കാർ നൽകുന്ന വിഹിതത്തിന് ശേഷം വേണ്ട മുഴുവൻ തുകയും നഗരസഭ കണ്ടെത്തണമെന്നാണ്. കഴിഞ്ഞ വർഷം ലഭിച്ച 1.9 കോടിയുടെ ധനകാര്യ കമീഷൻ ഗ്രാൻറിൽ നിന്ന് ഒരു കോടി പി.എം.എ.വൈയിലേക്ക് നീക്കിവെച്ചതാണ്. ഇത്തരത്തിൽ കുറഞ്ഞത് രണ്ടു ലക്ഷം രൂപ ഇപ്പോൾ വീടൊന്നിന് നഗരസഭ കണ്ടെത്തണം. ഒന്നര വർഷം മുമ്പ് പഴയ വീട് പൊളിച്ച് പുതിയത് നിർമാണം തുടങ്ങിയ കുടുംബങ്ങളാണ് സർക്കാർ തീരുമാനത്തിൽ ആശങ്കയിലായത്. വീടൊന്നിന് രണ്ടു ലക്ഷം രൂപ നഗരസഭ കണ്ടെത്തണമെന്നത് പ്രായോഗികമല്ലെന്നാണ് പരാതി. നാലു വർഷം മുമ്പാണ് നഗരസഭ ശിഹാബ് തങ്ങൾ സ്മാരക ഭവനപദ്ധതി ഒരു സർക്കാർ ഏജൻസിയുടെയും വിഹിതമില്ലാതെ, വായ്പയെടുത്ത് നടപ്പാക്കിയത്. രണ്ടു ലക്ഷം രൂപ വീതം 600 കുടുംബങ്ങൾക്കാണ് നൽകിയത്. തുടർന്ന് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നാണ് ആ കടവും പലിശയും വീട്ടുന്നത് എന്നതിനാൽ ഇനി ഇത്തരത്തിൽ കടമെടുക്കാനോ ബാധ്യതകൾ ഏൽക്കാനോ നഗരസഭക്ക് സാധിക്കില്ല. മണ്ഡലം കമ്മിറ്റി മലപ്പുറം: കേരള കോൺഗ്രസ് (ജേക്കബ്) മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി യോഗം മേയ് ഒന്നിന് ഉച്ചക്ക് രണ്ടിന് മലപ്പുറം മൗണ്ട് ഹോട്ടൽ ഒാഡിറ്റോറിയത്തിൽ ചേരുമെന്ന് മണ്ഡലം പ്രസിഡൻറ് ആൻറണി തോമസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.