ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ഇന്നുമുതൽ

ഒറ്റപ്പാലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ പത്തിന് 'ശാസ്ത്രവും സമൂഹവും' വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് തിയററ്റിക്കൽ സയൻസിലെ ശാസ്ത്രജ്ഞൻ ഡോ. അജിത് പരമേശ്വരൻ നയിക്കുന്ന ക്ലാസോടെ സമ്മേളനത്തിന് തുടക്കമാകും. ജില്ലകളിലെ വിവിധ മേഖലകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും സമ്മേളനം. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, വികസനം എന്നീ വിഭാഗങ്ങളിലാണ് പരിഷത്ത് പ്രവർത്തനം കേന്ദ്രീകരിച്ചിട്ടുള്ളതെന്നും സമ്മേളന മുന്നോടിയായി വിവിധ പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ്‌ പി. അരവിന്ദാക്ഷൻ, സെക്രട്ടറി കെ.എസ്. നാരായണൻ കുട്ടി, മേഖല പ്രസിഡൻറ് പി.കെ. ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.