കെ.സി.ഇ.എഫ് ജില്ല സമ്മേളനം നാളെ മഞ്ചേരിയിൽ

മലപ്പുറം: കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ല സമ്മേളനം ഞായറാഴ്ച മഞ്ചേരി കച്ചേരിപ്പടിയിൽ നടക്കും. സഹകരണ മേഖലയിലെ ആനുകാലിക പ്രശ്നങ്ങളും സംഘടന പ്രവർത്തനവും സമ്മേളനത്തിൽ ചർച്ചയാവും. രാവിലെ 9.30ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് മുഖ്യാതിഥിയാകും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് പി.കെ. രാജീവനും യാത്രയയപ്പ് സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ്മോഹൻ ഉപഹാരസമർപ്പണവും അനുമോദനവും നടത്തും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി. സുധാകരൻ, പി.ടി. ജയദേവൻ, ടി.വി. ഉണ്ണികൃഷ്ണൻ, പി. രാധാകൃഷ്ണൻ വി.എം. മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.