കഞ്ചാവുമായി പിടിയിൽ

നിലമ്പൂർ: സ്കൂൾ-, കോളജ് പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്നയാൾ പിടിയിൽ. കരുളായി കളംകുന്ന് കാപ്പുങ്ങൽ വീട്ടിൽ ഉണ്ണികൃഷ്ണൻ എന്ന മണിയെയാണ് (47) നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. അശ്റഫും സംഘവും അറസ്റ്റ് ചെയ്തത്. 200 ഗ്രാം കഞ്ചാവുമായി കരുളായിയിലാണ് ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ഇയാൾ പിടിയിലായത്. പ്രിവൻറിവ് ഓഫിസർ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ റെജി തോമസ്, ദിനേശൻ, വിപിൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.