തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ വിദ്യാർഥികളുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള കോ-ഓപറേറ്റിവ് കോളജസ് അസോസിയേഷന്‍ ഭാരവാഹികൾ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനും എസ്.ഡി.ഇ ഡയറക്ടര്‍ക്കും നിവേദനം നല്‍കി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് 625 രൂപയായിരുന്ന ഫീസ് എസ്.ഡി.ഇയിലേക്ക് മാറിയപ്പോള്‍ 1,625 രൂപയാക്കിയിരുന്നു. ഇപ്പോള്‍ 3000ത്തോളം രൂപയായാണ്വര്‍ധിപ്പിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 1500 രൂപയോളം കോഴ്സ് ഫീ അടക്കുകയും വേണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറി മജീദ് ഇല്ലിക്കല്‍, വൈസ് പ്രസിഡൻറ് കെ. കൃഷ്ണന്‍, ജോ. സെക്രട്ടറിമാരായ ഉഷാറാണി മലപ്പുറം, ദയാനന്ദന്‍ പെരിന്തല്‍മണ്ണ, ജി. നാരായണന്‍കുട്ടി, ആനന്ദകുമാര്‍, രാജന്‍ പുല്‍പറമ്പില്‍, ജോബ് തോമസ്, സന്തോഷ് ബാലുശ്ശേരി, മൊയ്തീന്‍കുട്ടി വേങ്ങര തുടങ്ങിയവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.