കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തിരിപ്പാല: വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയെ പറളി എക്സൈസ് സംഘം പിടികൂടി. മണ്ണൂർ പള്ളിപ്പടി കളത്തുംപടി കെ.ജി. സജിത്താണ് (27) പിടിയിലായത്. പത്തിരിപ്പാലയിൽനിന്ന് മണ്ണൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് നഗരിപ്പുറത്തുനിന്ന് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് യുവാവിനെ രാവിലെ മുതൽ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ബൈക്ക് നിർത്തി ഇയാൾ ഓടിയെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് അര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ചെറിയ പൊതിയാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുകയാണ് പതിവെന്ന് പറളി റേഞ്ച് ഇൻസ്പെക്ടർ പ്രശോഭ് പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, പ്രിവൻറിവ് ഓഫിസർ റിനോഷ്, സിവിൽ ഓഫിസർമാരായ പ്രേംകുമാർ, അഭിലാഷ്, നവാസ്, രഘുനാഥൻ എന്നിവർ നേതൃത്വം നൽകി. caption: കഞ്ചാവുമായി പിടിയിലായ സജിത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.