ധനസഹായം കൈമാറി

കോട്ടക്കൽ: നഗരസഭയുടെ വൃക്ക ധനസഹായ ഫണ്ടിലേക്ക് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽനിന്ന് പിരിച്ചെടുത്ത 1,86,000 രൂപ കൈമാറി. പി.ടി.എ പ്രസിഡൻറ് പരവക്കൽ ജുനൈദ് കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസറിനാണ് ഫണ്ട് കൈമാറിയത്. സാജിദ് മങ്ങാട്ടിൽ, തൈക്കാട്ട് അലവി, ടി.പി. സുബൈർ, ബഷീർ കുരുണിയൻ എന്നിവർ സംബന്ധിച്ചു. വൃക്ക ഫണ്ടിലേക്ക് കോട്ടൂർ സ്കൂൾ അധികൃതർ ധനസഹായം കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.