കോയമ്പത്തൂർ: വായ്പ തിരിച്ചടക്കാൻ കഴിയാതെ വൃക്കദാനത്തിന് തയാറായ നെയ്ത്ത് തൊഴിലാളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് കലക്ടർ ഇടെപട്ട് തിരിച്ചയച്ചു. ഇൗറോഡ് കാശിപാളയം ഗാന്ധിജിവീഥിയിൽ രവിയെയാണ് (42) ചൊവ്വാഴ്ച എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മോചിപ്പിച്ചത്. മൂന്നുലക്ഷത്തിെൻറ വായ്പ തിരിച്ചടക്കാൻ കഴിയാതെ രവിയും കുടുംബവും ദുരിതത്തിലായിരുന്നു. തുടർന്നാണ് അവിനാശിയിലെ ഒരു ഏജൻറ് രവിയെ ബന്ധപ്പെട്ടത്. വൃക്കദാനം ചെയ്താൽ അഞ്ച് ലക്ഷം തരപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഭാര്യ സമ്പൂർണവും രണ്ടു മക്കളും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഏജൻറിെൻറ നിർബന്ധത്തിന് വഴങ്ങി രവി എറണാകുളത്തേക്ക് പുറപ്പെട്ടു. ഭാര്യ ഇൗറോഡ് ജില്ല കലക്ടർ പ്രഭാകറിെൻറ വസതിയിൽ ചെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് എറണാകുളം ജില്ല കലക്ടറുമായി ബന്ധപ്പെട്ടാണ് രവിയെ സ്വകാര്യ ആശുപത്രിയിൽനിന്ന് മോചിപ്പിച്ചത്. കുടുംബത്തിന് ബാങ്ക് വായ്പ ലഭ്യമാക്കാൻ ഇൗറോഡ് ജില്ല കലക്ടർ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.