തിരൂരങ്ങാടി: ദേശീയപാതയോരത്ത് കോഴിച്ചെന കണ്ടംചിറ മൈതാനിയിൽ മാലിന്യം തള്ളുന്നത് പതിവായി. പൊലീസും റവന്യൂ അധികൃതരും വിവിധ കേസുകളിൽ പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ കൂട്ടിയിട്ട് കാടുമൂടിയ ഇവിടെ സാമൂഹിക വിരുദ്ധരും താവളമാക്കുന്നു. ആളൊഴിഞ്ഞും കാടുമൂടിയും നിലകൊള്ളുന്ന ഇവിടെ കഞ്ചാവ്, മദ്യം, മയക്കുമരുന്ന്, പെൺവാണിഭ സംഘത്തിെൻറ കേന്ദ്രമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ തൊണ്ടിവാഹനങ്ങൾക്ക് തൊട്ടടുത്താണ് മോട്ടോർ വാഹന വകുപ്പിെൻറ ഡ്രൈവിങ് ടെസ്്റ്റും നടക്കുന്നത്. ഡ്രൈവിങ് പരിശീലനത്തിനെന്ന പേരിലാണ് പെൺവാണിഭസംഘം പ്രദേശത്ത് പിടിമുറിക്കിയിട്ടുള്ളത്. രാത്രിയിലും സ്ത്രീകളടക്കം ഇവിടെ എത്താറുണ്ടെന്നും അനാശാസ്യപ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ഏഴര ഏക്കറോളം പരന്നുകിടക്കുന്ന പ്രദേശത്തിെൻറ പകുതിയിലധികവും കാടുമൂടിയ നിലയിലാണ്. ചെറിയ കാലിപാക്കറ്റുകളും അളവുതൂക്ക ഉപകരണങ്ങളും വെളുത്തപൊടികളും മദ്യക്കുപ്പികളും നാട്ടുകാർ കണ്ടെടുത്തതോടെയാണ് മാഫിയ സംഘങ്ങളുടെ താവളമെന്നത് വ്യക്തമായത്. പരിസരത്തെ വീടുകളിലേക്കുള്ള വഴിയും ഇവിടെതന്നെ. തെരുവുനായ്ക്കളും മാലിന്യങ്ങളും കാരണം വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യം തള്ളുന്നത് വർധിച്ചതിനെ തുടർന്ന് പ്രദേശത്തെ വീട്ടുകാർ ഇവിടെ കാമറ സ്ഥാപിച്ചിരുന്നു. ഇതു മനസ്സിലാക്കി മറ്റൊരു വശത്താണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. CAPTION..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.