bhg2

മനാമ.കൊണ്ടോട്ടി–എടവണ്ണപ്പാറ റോഡ് അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകര​െൻറ ബഹ്റൈൻ സന്ദർശന വേളയിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ചെമ്പൻ ജലാൽ നിവേദനം നൽകി. ചീക്കോട് കുടിവെള്ള പദ്ധതിക്കായി 18 കിലോമീറ്റർ നീളത്തിൽ റോഡി​െൻറ ഇരുവശത്തും ചാലുകൾ കീറിയതിനു ശേഷം ആവശ്യമായ അറ്റകുറ്റപണികൾ നടത്തിയിട്ടില്ല. ഇതിനാൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. നിരവധി പേർ ഉപയോഗിക്കുന്ന റോഡിൽ അപകടങ്ങൾ നിത്യസംഭവമായിക്കുകയാണെന്നും നിവേദനത്തിൽ പറഞ്ഞു. നിവേദനം കൈപ്പറ്റിയ മന്ത്രി വിഷയത്തിൽ സാധ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുമെന്ന് ഉറപ്പ് നൽകി. ജനറൽ സെക്രട്ടറി നാസർ മഞ്ചേരി, എൻ.കെ.മുഹമ്മദലി, പ്രവീൺ മേൽപ്പത്തൂർ, സി.എച്ച്.ഷെറീഫ്, പി.ടി.നാരയണൻ എന്നിവരും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.