പരപ്പനങ്ങാടി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം പ്രകാരം പള്ളികളില്‍ നടത്തിയ ഫണ്ട് ശേഖരണ൦ നഗരസഭയില്‍ വൻ വിജയമായി. നേതാക്കളും പ്രവര്‍ത്തകരും ജുമുഅ നമസ്കാരത്തിനു ശേഷം നടത്തിയ പിരിവിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഓരോ പള്ളികളിലും മുസ്ലിം ലീഗ്, യൂത്ത് ലീഗ് മണ്ഡലം, നഗരസഭ ഭാരവാഹികളാണ് ഫണ്ട് ശേഖരണത്തിനു നേതൃത്വം നല്‍കിയത്. മുക്കാല്‍ ലക്ഷത്തോളം രൂപയാണ് പരപ്പനങ്ങാടി നഗരസഭയിലെ പള്ളികളില്‍നിന്ന് സമാഹരിക്കാനായത്. caption പനയത്തില്‍ ജുമാമസ്ജിദിലെ ഫണ്ട് ശേഖരണത്തിന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി.എസ്.എച്ച്. തങ്ങള്‍ നേതൃത്വം നല്‍കുന്നു പാലത്തിങ്ങല്‍ പള്ളിയില്‍ സി. അബ്ദുറഹ്മാന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.