തേഞ്ഞിപ്പലം: കോഴിക്കോട്--മലപ്പുറം ജില്ലകളെ അതിരിടുന്ന പുല്ലിപ്പുഴയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കുള്ള കരട് രേഖ പി. അബ്ദുൽ ഹമീദ് എം.എൽ.എ വകുപ്പ് മന്ത്രിക്ക് കൈമാറി. പദ്ധതി സംബന്ധിച്ച് വിശദ പഠനറിപ്പോർട്ട് തയാറാക്കാൻ മന്ത്രി ടൂറിസം ഡയറക്ടർക്ക് നിർദേശം നൽകി. പദ്ധതിയുടെ ഭാഗമായി പുഴയോര റോഡുകൾ ഭംഗി കൂട്ടൽ, ദീപാലങ്കാരം, പുല്ലിപ്പുഴ അവസാനിക്കുന്ന സ്ഥലംവരെ നടപ്പാത എന്നിവ ഒരുക്കും. ആറര കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുല്ലിക്കടവിൽ വ്യൂപോയൻറും ഷെൽട്ടറും സ്ഥാപിക്കും. എന്നാൽ, പദ്ധതിക്കായി പുഴയോര പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറേണ്ടതുണ്ട്. കണ്ടൽകാടുകളാൽ നിബിഢമായ പുല്ലിപ്പുഴ മത്സ്യസമ്പത്ത് ഏറെയുള്ള സ്ഥലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.