സാമ്പത്തികമാന്ദ‍്യം മറികടന്ന് നിലമ്പൂർ തേക്ക്

21ന് ലേലം ചെയ്യുന്നത് ബ്രിട്ടീഷ് കാലത്തെ തടികൾ നിലമ്പൂർ: ചരക്ക് സേവന നികുതി പ്രാബല‍്യത്തിൽ വന്നതിന് ശേഷം ഒട്ടുമിക്ക മേഖലകളിലും മാന്ദ‍്യം അനുഭവപ്പെട്ടപ്പോൾ ഇതിനെ മറികടന്ന് നിലമ്പൂർ തേക്കുകളുടെ വ‍്യാപാരം സജീവം. സംസ്ഥാനത്ത് വനം വകുപ്പി‍​െൻറ നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും നെടുങ്കയം സെയിൽസ് ഡിപ്പോയിലും മാത്രമാണ് തേക്ക് തടികളുടെ ലേല വിൽപനയുള്ളത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വ‍്യാപാരികളും നിലമ്പൂർ തേക്കി‍​െൻറ ഓൺലൈൻ ലേലത്തിൽ സജീവമാണ്. കഴിഞ്ഞ തടിലേലത്തിൽ ബി ഒന്ന് ഇനത്തിൽപ്പെട്ട തേക്ക് തടിക്ക് ഘനമീറ്ററിന് രണ്ടര ലക്ഷം രൂപയാണ് ലഭിച്ചത്. ജി.എസ്.ടി ഉൾെപ്പടെ 26 ശതമാനം നികുതിയും വരും. സി വൺ, സി രണ്ട് ഇനത്തിൽപ്പെട്ടവക്ക് ഘനമീറ്ററിന് ഒന്നര ലക്ഷത്തിന് മുകളിലാണ് വില ലഭിക്കുന്നത്. ഇ-ടെൻഡർ സംവിധാനമായതോടെ മാസത്തിൽ ഒറ്റ തവണ നടന്നിരുന്ന ലേലം എട്ട് തവണയായി. വില ഉയരുമ്പോഴും ആവശ‍്യക്കാരുടെ എണ്ണത്തിൽ കുറവില്ല. ഒക്ടോബർ 21ന് അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ 1944ലെ കാനകുത്ത് പ്ലാേൻറഷനിലെ തേക്ക് തടികളാണ് ലേലം കൊള്ളുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നട്ട തോട്ടമാണിത്. അതുകൊണ്ടുതന്നെ ലേലത്തിൽ കൂടുതൽ പേർ പങ്കെടുക്കുമെന്ന് വനം വകുപ്പ് പ്രതീക്ഷിക്കുന്നു. നെടുങ്കയം ഡിപ്പോയിൽ കരുളായി റേഞ്ചിലെ 1960, 1961, 1962 പ്ലാേൻറഷനിലെ തേക്ക് തടികളാണ് ലേലത്തിന് വെക്കുക. കഴിഞ്ഞ പത്ത് വർഷത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോൾ ഏഴ് ഇരട്ടിവരെയാണ് നിലമ്പൂർ തേക്ക് തടികളുടെ വിലവർധനയുണ്ടായത്. പാലക്കാട് ടിമ്പർ സെയിൽസ് ഡിവിഷന് കീഴിലാണ് നിലമ്പൂരിലെ തടി ഡിപ്പോകൾ പ്രവർത്തിക്കുന്നത്. തേക്ക് തടികളുടെ വിൽപനയെ ജി.എസ്.ടി ബാധിച്ചിട്ടില്ലെന്നും നന്നായി നടക്കുന്നുണ്ടെന്നും ഗുണമേന്മ കുറയുമ്പോൾ മാത്രമാണ് വിലയിൽ കുറവ് വരുന്നതെന്നും പാലക്കാട് ടിമ്പർ സെയിൽസ് ഡിപ്പോ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ സി.പി. ഷാജി പറഞ്ഞു. പടം nbr1 വനം വകുപ്പി‍​െൻറ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ 21ന് ലേലത്തിന് വെക്കുന്ന 1944 പ്ലാേൻറഷനിലെ തേക്ക് തടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.