പുലാമന്തോൾ: വളപുരം പടിഞ്ഞാറേക്കര മഹല്ല് ഖബർസ്ഥാനിലേക്കുള്ള നടവഴി നാട്ടുകാരുടെ കൂട്ടായ്മയിൽ നവീകരിച്ചു. പുൽക്കാടുകൾ നിറഞ്ഞത് കാരണം വഴി ഏറെ ദുർഘടം പിടിച്ച നിലയിലായിരുന്നു. കുന്നിൻ ചെരുവിലുള്ള ഖബർസ്ഥാനിലേക്ക് മയ്യത്തുമായി എത്തിപ്പെടാൻ നേരിടുന്ന പ്രയാസം ഒഴിവാക്കാനും ഖബർ സിയാറത്തിന് എത്തുന്നവർക്ക് സൗകര്യമൊരുക്കാനും വേണ്ടിയാണ് വഴി നവീകരിച്ചത്. കല്ല് പാകാനും ലൈറ്റ് സ്ഥാപിക്കാനുമുള്ള നടപടികൾക്കാണ് മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിൽ തുടക്കമായത്. പടം: വളപുരം മഹല്ല് ഖബർസ്ഥാനിലേക്കുള്ള നടവഴി നവീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.