പി.ടി.എം. കുഞ്ഞാപ്പയെ അനുസ്മരിച്ചു

പെരിന്തൽമണ്ണ: രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി.ടി.എം. കുഞ്ഞാപ്പയെ മാനത്തുമംഗലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പുതുതായി സജ്ജീകരിച്ച ലീഗ് ഓഫിസ് ഉദ്ഘാടനവും അനുസ്മരണ യോഗവും പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ടി. ഷറഫുദ്ദീൻ ഹാജി പതാക ഉയർത്തി. ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ ഉമർ അറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഉസ്മാൻ താമരത്ത്, കളത്തിൽ ഹംസ, കുന്നത്ത് ആലി ഹാജി, കല്ലിങ്ങൽ മാനു, പടിഞ്ഞാറേതിൽ ബഷീർ, പച്ചീരി നാസർ, താമരത്ത് മാനു, നഹാസ് പാറക്കൽ, കിഴിശ്ശേരി ബാപ്പു, റഷീദ് മേലാറ്റൂർ, സത്താർ താമരത്ത്‌, കുന്നത്ത് ലത്തീഫ് എന്നിവർ സംസാരിച്ചു. photo pmna kunhappa ansumaranam: പി.ടി.എം. കുഞ്ഞാപ്പ അനുസ്മരണം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.