ഷൊർണൂർ: കിടത്തി ചികിത്സ പുനരാരംഭിക്കുക, ലാബ് പ്രവർത്തനം ആരംഭിക്കുക, അടിസ്ഥാന സൗകര്യങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി ഷൊർണൂർ വിജയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.ആർ. ശരൺജിത് അധ്യക്ഷത വഹിച്ചു. പാലക്കാട് മണ്ഡലം പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു, വി.കെ. ശ്രീകൃഷ്ണൻ, ടി.വൈ. ഷിഹാബുദ്ദീൻ, സി.കെ. സുനിൽകുമാർ, പി.വി. വിനോദ്, സി.എം. ഫത്താഹ്, പി.ആർ. അജിത്കുമാർ, എ. സന്തോഷ്, ടി.കെ. ബഷീർ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ഡി.എം.ഒയുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.