തേഞ്ഞിപ്പലത്ത് വീണ്ടും മാലിന്യം ചാക്കിൽ കെട്ടി തള്ളി

തേഞ്ഞിപ്പലം: ഇരുട്ടി‍​െൻറ മറവിൽ അറവുമാലിന്യം തള്ളൽ വീണ്ടും വ്യാപകം. ദേശീയപാതക്കരികെയുള്ള ഒഴിഞ്ഞ പ്രദേശത്ത് കഴിഞ്ഞ ദിവസം അറവുമാലിന്യം തള്ളി. കോഹിനൂരിനും പാണമ്പ്രക്കുമിടയിൽ ഹോട്ടലിനു മുന്നിൽ ഉൾപ്പെടെയാണ് മാലിന്യം തള്ളിയത്. അറുപതിലേറെ ചാക്കുകളിലായി ചൊവ്വാഴ്ച വാഹനത്തിൽ കൊണ്ടിടുകയായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ പഞ്ചായത്ത് അംഗം കെ. ഷിജുവിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും എത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശമനുസരിച്ച് പഞ്ചായത്തംഗത്തി‍​െൻറ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം എത്തിച്ച് മാലിന്യം അവിടെതന്നെ കഴിച്ചുമൂടി. തേഞ്ഞിപ്പലം പൊലീസ് അന്വേഷണമാരംഭിച്ചു. ദേശീയപാതക്കരികെ കോഹിനൂരിൽ തള്ളിയ അറവുമാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.