ദുബായ്​ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ മെഗാ ഷോറൂമുകൾ നാളെ തുറക്കും

മലപ്പുറം: ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ പെരിന്തൽമണ്ണ, ചെമ്മാട് ഷോറൂമുകൾ ഒക്ടോബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ പി.പി. മുഹമ്മദലി ഹാജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരിന്തൽമണ്ണ ഷോറൂം രാവിലെ പത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചെമ്മാട് ഷോറൂം ഇതേ സമയത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിനിമതാരങ്ങളായ കുഞ്ചാക്കോ ബോബൻ, മംമ്ത മോഹൻദാസ് എന്നിവർ ഇരുചടങ്ങുകൾക്കും പൊലിമയേകും. ഒരേസമയം ഒരു ഡസനിലധികം വരുന്ന വിവാഹ പാർട്ടികൾക്ക് ആഭരണങ്ങൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കിയതായി ചെയർമാൻ അറിയിച്ചു. രണ്ട് ഷോറൂമുകൾക്ക് തുടക്കം കുറിക്കുന്നതി​െൻറ ഭാഗമായി നിർമാണച്ചെലവ് മാത്രം ഇൗടാക്കുന്ന മാർജിൻഫ്രീ ഷോപ്പിങ്ങാണ് ഒരുക്കുന്നത്. ഉദ്ഘാടനദിവസം മുതൽ ഒരുമാസം ഒാഫർ ലഭ്യമാകും. ഇൗ കാലയളവിൽ അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. സ്ക്രാച്ച് ആൻഡ് വിന്നിലൂടെ എല്ലാ ഉപഭോക്താക്കൾക്കും സമ്മാനങ്ങൾ നൽകും. നവദമ്പതികൾക്ക് ഇഷ്ടെപ്പടുന്ന സ്ഥലത്തേക്ക് ഹണിമൂൺ ട്രിപ് ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനദിനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന യുവതീയുവാക്കൾക്ക് കുഞ്ചാക്കോ ബോബൻ, മംമ്ത മോഹൻദാസ് എന്നിവർ വജ്രാഭരണം സമ്മാനമായി നൽകും. എല്ലാ ആഭരണങ്ങൾക്കും ആജീവനാന്ത സർവിസ് ഗാരൻറി ഉറപ്പാക്കും. മറ്റ് ജ്വല്ലറി ഷോറൂമുകളിൽനിന്നുള്ള ആഭരണങ്ങൾക്ക് സൗജന്യ മെയിൻറനൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വർണ-വജ്രാഭരണങ്ങൾ തമ്മിൽ എക്സ്ചേഞ്ച് സൗകര്യവും നൂറുശതമാനം ബൈ-ബാക്ക് ഗ്യാരൻറിയും വിവാഹ പാർട്ടികൾക്കായി അഡ്വാൻസ് ബുക്കിങ് അടക്കമുള്ള സ്പെഷൽ പാക്കേജുകളും ഒരുക്കിയതായും ചെയർമാൻ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ പി.പി. ബെൻസീർ, ഡയറക്ടർമാരായ പി.പി. ബഷീർ അഹമ്മദ്, നിസാർ വള്ളിക്കാട്ട്, പി.പി. അഫ്സൽ, മാട്ടറ മൂസ ഹാജി, ഇ.കെ. ഇബ്രാഹിംകുട്ടി ഹാജി, ഉസ്മാൻ കൂട്ടുപുലാൻ, ഗിരീഷ് നായർ, എ. അബ്ദുൽ അസീസ്, കെ.പി. ജാബിർ, പി.പി. റഹീം, പി.പി. യൂസഫ്, എൻ.പി. മുഹമ്മദലി, സി. മൂസ ഹാജി, സി. മൊയ്തീൻ ഹാജി എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.