ജില്ല സ്കൂൾ കായികമേള: സ്വാഗതസംഘം രൂപവത്​കരിച്ചു

മണ്ണാർക്കാട്: ഈ വർഷത്തെ പാലക്കാട് റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് മണ്ണാർക്കാട് വേദിയാകും. മേളയുടെ നടത്തിപ്പിനായി നഗരസഭ ചെയർപേഴ്സൻ എം.കെ. സുബൈദ ചെയർമാനും വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. എം.ഇ.എസ് കല്ലടി കോളജ് ഗ്രൗണ്ടിലാണ് മേള നടക്കുക. 12 ഉപജില്ലകളിൽനിന്നായി 1300ഓളം കായികതാരങ്ങൾ മേളയിൽ മാറ്റുരക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ എം.കെ. സുബൈദ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സി.എച്ച്. നുസ്റത്ത്, മാസിത സത്താർ, പി.ടി.എ പ്രസിഡൻറ് പൊൻപാറ കോയക്കുട്ടി, ഒറ്റപ്പാലം ഡി.ഇ.ഒ ടി.എൻ. അംബികവല്ലി, മണ്ണാർക്കാട് ഡി.ഇ.ഒ ഇൻ ചാർജ് ജൂഡിത്ത് ഫിലോമിന, എ.ഇ.ഒ എം. രാജൻ, എ. ജബ്ബാർ അലി, എൻ. അബൂബക്കർ, എ.എസ്.ഐ കെ.വി. നാരായണൻകുട്ടി, ജില്ല മേളകളുടെ ചുമതലയുള്ള സൂപ്രണ്ട് പി. തങ്കപ്പൻ, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ സംബന്ധിച്ചു. മേളയുടെ നടത്തിപ്പിനായി നാലുലക്ഷം രൂപ ബജറ്റ് അംഗീകരിച്ചു. 16ന് ഹർത്താൽ പ്രഖ്യാപിച്ചതിനാൽ മേളയുടെ തീയതി ശനിയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.