രണ്ടാം വിളക്കുള്ള ഞാറ് പശുക്കൾ തിന്ന് നശിപ്പിച്ചു

--ഷൊർണൂർ: മുണ്ടായ പാടശേഖര സമിതിയിൽ പെടുന്ന കർഷകർ രണ്ടാം വിള ചെയ്യാൻ പാകിയ ഞാറ് പൂർണമായും പശുക്കൾ തിന്നു നശിപ്പിച്ചതായി പരാതി. ഗണേശ്ഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തെക്ക് ഭാഗത്തെ പത്ത് ഏക്കറോളം വരുന്ന പാടത്തേക്കുള്ള ഞാറാണ് കഴിഞ്ഞ ദിവസം രാത്രി പശുക്കൾ തിന്ന് നശിപ്പിച്ചത്. അടുത്ത ദിവസം പറിച്ച് നടേണ്ട ഞാറായിരുന്നു. രാത്രിയിൽ പശുക്കളെ അഴിച്ചുവിടുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ട് കർഷകർ നഗരസഭ ചെയർപേഴ്സനും കൃഷി ഓഫിസർക്കും പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.