കുടുംബശ്രീ തൊഴിൽമേള എട്ടിന് ആലത്തൂരിൽ

പാലക്കാട്: കുടുംബശ്രീ ജില്ല മിഷ‍​െൻറ ആഭിമുഖ്യത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി എട്ടിന് രാവിലെ 9.30 മുതൽ ആലത്തൂർ എ.എസ്.എം സ്കൂളിൽ 'ഫ്യൂച്ചർ -2017' തൊഴിൽമേള നടക്കും. ഗ്രാമീണ മേഖലയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് ഡി.ഡി.യു.ജി.കെ.വൈ ഗ്രാമീണ മേഖലയിലെ കുടുംബങ്ങളിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.