ഗാന്ധിജയന്തി

അലനല്ലൂർ: ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സോളിഡാരിറ്റി എത്തനാട്ടുകര യൂനിറ്റ് പ്രവർത്തകർ യതീംഖാന ബസ് സ്റ്റോപ്പും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. അലനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ ഖത്താബ് ഉദ്ഘാടനം ചെയ്തു. കൺവീനർ സാബിർ, ആലു ജമാൽ, അസ്കർ കുന്നത്ത്, കെ.പി. അബ്ദു, ടി.പി. സാലിഹ് എന്നിവർ നേതൃത്വം നൽകി. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വച്ഛ്ഭാരത് പരിപാടിയുടെ ഭാഗമായി എടത്തനാട്ടുകര എരങ്ങോട്ടുകുന്ന് അംഗൻവാടി പരിസരവും അലനല്ലൂർ വില്ലേജ് (മൂന്ന്) പരിസരവും വൃത്തിയാക്കി. അലനല്ലൂർ മണ്ഡലം കമ്മിറ്റി നടത്തിയ പുഷ്പാർച്ചന ചടങ്ങ് ഉമർ കത്താബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുസ്തഫ പാറപുറത്ത്, സുഹൈബ്, മണികണ്ഠൻ, ഹംസ തുടങ്ങിയവർ പങ്കെടുത്തു. എടത്തനാട്ടുകര: മുണ്ടക്കുന്ന് ന്യൂഫിനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണവും ശുചീകരണവും നടത്തി. മുണ്ടക്കുന്ന് അംഗൻവാടി, വാർഡ് സേവകേന്ദ്രം എന്നിവ ശുചീകരിച്ചു. പഞ്ചായത്തംഗം സി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ഒ. നിജാസ് അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരികളായ യൂസഫ് ഹാജി ചക്കംതൊടി, പാമ്പോട്ടിൽ അശോകൻ, സി. ഉസ്മാൻ, സി. ഷിഹാബുദ്ദീൻ, വി.പി. നിഹാൽ, കെ. അസറുദ്ദീൻ, സി. ഇംതിയാസ്, സി. ദിൽഷാദ്, പി.പി. യൂസഫ്, അംഗൻവാടി വർക്കർ സി. ദേവയാനി എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ സ്നേഹമതിൽ തീർത്ത് എടത്തനാട്ടുകര ഗവ. ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയേഴ്സ് ശ്രദ്ധേയമായി. ഫഹദ് കൊമ്പത്ത്, പ്രിൻസിപ്പൽ ഉണ്ണീൻ, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. എടത്തനാട്ടുകരയിലെ 'നാേളക്ക് ഒരു കൈത്താങ്ങ്' ഗ്രൂപ്പിലെ പ്രവർത്തകർ പാണ്ടിക്കാട് സെൽവാ കെയർഹോം അഗതിമന്ദിരത്തിലെ അന്തേവാസികളെ സന്ദർശിക്കുകയും ചായ സൽക്കാരവും സാമ്പത്തിക സഹായവും നൽകി. ഗ്രൂപ് ചെയർമാൻ ജമാലുദ്ദീൻ, സെക്രട്ടറി ഷബീർ, ട്രഷറർ ടി.കെ. അബ്ദുറഹീം എന്നിവർ പ്രവർത്തകരോടൊപ്പം പങ്കെടുത്തു. കെ.പി.സി.സി ആഹ്വാനപ്രകാരം 'വര്‍ഗീയതക്കും അക്രമത്തിനും അഴിമതിക്കുമെതിരെ ഗാന്ധിജിയിലേക്ക് മടങ്ങുക' മുദ്രാവാക്യമുയര്‍ത്തി എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസ സമരം ഡി.സി.സി സെക്രട്ടറി പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഹമ്മദ് സുബൈര്‍ അധ്യക്ഷത വഹിച്ചു. അരുണ്‍കുമാർ, പൂതാനി നസീര്‍ബാബു, പുത്തന്‍കോട്ട് ഉമ്മർ, സമദ് പുളിക്കല്‍, വി.സി. രാമദാസ്, കാസിം ആലായൻ, തേവരുണ്ണി, ഒ. ഹംസ, സത്യൻ, സുകുമാരന്‍, ഗിരിജ, ഖത്താബ് എന്നിവര്‍ സംസാരിച്ചു. 5) എടത്തനാട്ടുകര ഗവ. സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ ലഹരിക്കെതിരെ സ്നേഹമതിൽ തീർത്തപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.