പുലാമന്തോൾ: റോഡിൽ വീണ മണ്ണിനോടൊപ്പം ടാറിങ് അടർന്നു പോവുന്നതായി പരാതി. മാസങ്ങൾക്ക് മുൻപ് പുനർ നിർമാണം നടത്തിയ ചെമ്മലശ്ശേരി--ചെമ്മല റോഡിലാണ് ലോറിയിൽ നിന്ന് വീണ മണ്ണിനൊപ്പം നിരവധി സ്ഥലങ്ങളിൽ മുകൾഭാഗത്തെ ടാറിങ് അടർന്നു പോവുന്നത്. മുകൾഭാഗം മൂടാതെ മണ്ണുമായി പോവുന്ന ടിപ്പർ ലോറികളിൽ നിന്ന് വീഴുന്ന മണ്ണ് റോഡിൽ പറ്റിപ്പിടിച്ച ശേഷം ടാറിനൊപ്പം അടർന്നു പോരുന്നതോടെ ഈ ഭാഗങ്ങളിൽ റോഡ് തകർന്നു തുടങ്ങിയെന്ന് നാട്ടുകാർ പറയുന്നു. പാറക്കടവിനും- ചെമ്മലക്കും ഇടയിലാണ് റോഡിലെ ടാറും മെറ്റലും ഇളകിപ്പോരുന്നത്. വർഷങ്ങളോളം തകർന്നുകിടന്ന റോഡിൽ ഗതാഗതം ദുസ്സഹമായി ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് മൂന്ന് മാസം മുമ്പ് സ്ഥലം എം.എൽ.എ മഞ്ഞളാം കുഴി അലിയുടെ ഗ്രാമീണ വികസനഫണ്ടിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പുനർ നിർമാണം നടത്തിയത്. മണ്ണ് കയറ്റിപ്പോകുന്ന ലോറികളുടെ ആധിക്യം കാരണം റോഡിൽ നിറയെ മണ്ണ് വീണ് കിടക്കുന്നത് നിത്യസംഭവമാണ്. ഇതോടൊപ്പം ടാർ കൂടി ഇളകിപ്പോരുന്നതിനാൽ റോഡ് പെട്ടെന്ന് തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പടം ചെമ്മലശ്ശേരി--ചെമ്മല റോഡിലെ ടാറിങ് അടർന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.